കുട്ടികളെ വരവേറ്റത് റോബോട്ടിക് മനുഷ്യൻ

കാലടി ശ്രീശാരദ വിദ്യാലയത്തിൽ പ്രവേശനോത്സവത്തിനെത്തിച്ച റോബോട്ട്
കാലടി
കാലടി ശ്രീശാരദ വിദ്യാലയത്തിൽ പുതിയ കൂട്ടുകാരെ വരവേൽക്കാൻ റോബോട്ടിക് മനുഷ്യനെത്തിയത് കുട്ടികളിൽ കൗതുകം നിറച്ചു. പുതുതായി സ്കൂളിലെത്തിയ പല കുട്ടികളും റോബോട്ട് തങ്ങളെപ്പോലെ മറ്റൊരു വിദ്യാർഥിയാണെന്നാണ് കരുതിയത്. പിന്നീട് ഇത് റോബോട്ടാണെന്ന് മനസ്സിലായതോടെ കുട്ടികളിൽ ആഹ്ലാദവും ആവേശവും നിറഞ്ഞു.
റോബോട്ടിന്റെ അടുത്തേക്ക് ഓടിയെത്തിയ കുട്ടികൾ അതുമായി സൗഹൃദം സ്ഥാപിക്കുകയും കൈകൊടുക്കുകയും ചെയ്തു. റോബോട്ടിനൊപ്പം കുട്ടികൾ നൃത്തം ചെയ്തു. സാങ്കേതികവിദ്യയുടെ പുതുമയും ആഘോഷവുമൊന്നിച്ച സ്കൂളിലെ ആദ്യദിനം അവിസ്മരണീയ അനുഭവമാക്കി. പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രൻ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു.










0 comments